District News
ആലപ്പുഴ: എൺപതാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നാളെ ബീച്ചിലെ റിക്രിയേഷന്‍ ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാതല ആഘോഷത്തില്‍ രാവിലെ ഒന്‍പതിന് എക്സൈസ്, സഹകരണ മന്ത്രി എം.ലിജു ദേശീയപതാക ഉയര്‍ത്തും.
പരേഡില്‍ പോലീസ്, എക്സൈസ്, എന്‍സിസിയുടെ വിവിധ വിഭാഗങ്ങള്‍, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, റെഡ്ക്രോസ്, എസ്പിസി തുടങ്ങിയ വിഭാഗങ്ങളുടെ 13 പ്ലാറ്റൂണുകള്‍ രാവിലെ 8.40ന് പരേഡ് ബേസ് ലൈനില്‍ അണിനിരക്കും.
8.45ന് പരേഡ് കമാന്‍ഡര്‍ ചുമതലയേല്‍ക്കും. 8.53ന് ജില്ലാ പോലീസ് മേധാവിയും 8.55 ന് ജില്ലാ കളക്ടറും അഭിവാദ്യം സ്വീകരിക്കും. 8.59ന് മന്ത്രി എം. ലിജു പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും.
തുടര്‍ന്ന് ഒൻപതിന് മന്ത്രി ദേശീയപതാക ഉയര്‍ത്തിയ ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.
ലജ്നത്തുല്‍ മുഹമ്മദിയ എച്ച്എസ്, കാളാത്ത് ലിയോ തേർട്ടീന്ത് സ്കൂൾ, തുമ്പോളി മാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍, മോണിംഗ് സ്റ്റാര്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍, പുന്നപ്ര ഡോക്ടർ അംബേദ്കർ മെമ്മോറിയൽ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ എച്ച്എസ്എസ്, ഇരവുകാട് ടെമ്പിൾ ഓഫ് ഇംഗ്ലീഷ് സ്കൂൾ എന്നിവിടങ്ങളിലെ ബാന്‍ഡ് സംഘങ്ങള്‍ ഉണ്ടാകും.
District News
പൊൻകുന്നം: ജനകീയവായനശാലയിൽ നാളെ സ്വാതന്ത്ര്യദിനാഘോഷം നടക്കും. രാവിലെ 8.30ന് ടി.എസ്. ബാബുരാജ് ദേശീയപതാക ഉയർത്തും. പഞ്ചായത്തംഗം ഷാലിജ സുന്ദരേശൻ സന്ദേശം നൽകും. യുവജനവേദി പ്രവർത്തകർ ഭരണഘടനയുടെ ആമുഖം വായിക്കും. ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തും.
പൊൻകുന്നം: ചിറക്കടവ് പബ്ലിക് ലൈബ്രറിയിൽ നാളെ രാവിലെ ഒന്‍പതിന് മുൻ എംഎൽഎ ഡോ. എൻ. ജയരാജ് ദേശീയപതാക ഉയർത്തും. സുമേഷ് ആൻഡ്രൂസ് സന്ദേശം നൽകും. മത്സരവിജയികൾക്ക് പഞ്ചായത്തംഗം ലതാ ശ്രീകുമാർ സമ്മാനം നൽകും.
കാഞ്ഞിരപ്പള്ളി: ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ എൺപതാം സ്വാതന്ത്ര്യ ദിനാഘോഷം നാളെ രാവിലെ എട്ടിന് ഫാർമേഴ്സ് സൂപ്പർ മാർക്കറ്റ് അങ്കണത്തിൽ നടക്കും. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്യും. ക്ലബ് അംഗങ്ങൾക്ക് മേൽത്തരം കറിവേപ്പിൻ തൈകൾ സൗജന്യമായി വിതരണം ചെയ്യും.
ത്രിവർണ സ്വാഭിമാൻ യാത്ര സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി: ഭാരതത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനചാരണത്തോടനുബന്ധിച്ചു ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ ത്രിവർണ സ്വാഭിമാൻ യാത്ര സംഘടിപ്പിച്ചു. കുരിശുകവലയിൽ നിന്നാരംഭിച്ച യാത്ര പേട്ട ജംഗ്ഷനിൽ അവസാനിച്ചു. ബിജെപി മധ്യമേഖലാ ജനറൽ സെക്രട്ടറി സജി കുരീക്കാട്ട് സന്ദേശം നൽകി. ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് വി.ആർ. രമേശ്, ജനറൽ സെക്രട്ടറിമാരായ പ്രശാന്ത് മാലമല, വി.ആർ. ദീപു, ടി.ടി. ആന്റണി, ജെ.പി. അനന്ദു, കെ.വി. നാരായണൻ, ജയബാലചന്ദ്രൻ, ഉഷ ശ്രീകുമാർ, ഡിന്റു ജോസ്, സരുൺ ലാൽ, എസ്. രാജേഷ്, മോഹനൻ നായർ, ജിതിൻ ജയകുമാർ, ടോണി ജോസ്, ജിൻസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
സിവൈഎംഎൽ വാര്‍ഷികവും
സ്വാതന്ത്ര്യദിനാഘോഷവും
പാലാ: സിവൈഎംഎല്ലിന്റെ 79-ാം വാര്‍ഷികം, സ്വാതന്ത്ര്യദിനം, മാതാവിന്റെ സ്വര്‍ഗാരോപണതിരുനാള്‍ എന്നിവ നാളെ ആഘോഷിക്കും. രാവിലെ 8.30 ന് പതാക ഉയര്‍ത്തലും സ്വാതന്ത്ര്യദിനസന്ദേശവും ഉണ്ടായിരിക്കും. പ്രസിഡന്റ് സതീഷ് മണര്‍കാട്ട് നേതൃത്വം നല്‍കും. വൈകുന്നേരം അഞ്ചിന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം നാട്ടകം സുരേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
മുനിസിപ്പല്‍ ആക്ടിംഗ് ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ സ്വാതന്ത്ര്യദിനസന്ദേശം നല്കി സമ്മാനദാനം നിര്‍വഹിക്കും. പ്രസിഡന്റ് സതീഷ് കെ. മണര്‍കാട്ട് അധ്യക്ഷത വഹിക്കും. സാബു എബ്രാഹം, ഡാന്റീസ് കൂനാനിക്കല്‍, സുമിത്ത് ജോര്‍ജ്, സോണി വലിയകാപ്പില്‍, റെജി പുളിക്കല്‍, അനൂപ് ടെന്‍സന്‍, ഷാജി പന്തപ്ലാക്കല്‍, ബിജു വാതല്ലൂര്‍ എന്നിവര്‍ പ്രസംഗിക്കും. മത്സരങ്ങളില്‍ ജയിച്ചവര്‍ക്ക് സമ്മാനദാനവും പങ്കെടുത്ത എല്ലാവര്ക്കും പ്രോത്സാഹന സമ്മാനവും നല്‍കും. തുടര്‍ന്ന് ഗാനമേള, കുടുംബസംഗമം, അംഗങ്ങളുടെ സ്കിറ്റ്, കലാപ രിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.
സതീഷ് കെ. മണര്‍കാട്, സോണി വലിയകാപ്പില്‍, റെജി പുളിക്കല്‍, സജി പുളിക്കല്‍, അനൂപ് ടെന്‍സന്‍, ബിജു വാതല്ലൂര്‍, ഷാജി പന്തപ്ലാക്കല്‍, ജോണി പന്തപ്ലാക്കല്‍, സന്തോഷ് മണര്‍കാട് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
District News
രാജകുമാരി: രാജകുമാരി പഞ്ചായത്ത്, വിവിധ സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, സ്വയം സഹായ സംഘങ്ങൾ, ക്ലബ്ബുകൾ, വ്യാപാരി സംഘടനകൾ, സ്കൂളുകൾ, കോളജുകൾ എന്നിവയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 15ന് രാജകുമാരിയിൽ സ്വാതന്ത്ര്യ ദിനാഘോഷ റാലിയും സംസ്കാരിക സമ്മേളനവും സംഘടിപ്പിക്കുമെന്നു ഭാരവാഹികളായ എം. ഈശ്വരൻ, ബോസ് പി. മാത്യു, ഡെയിസി ജോയി, എം.എൻ. ഹരിക്കുട്ടൻ, റോയി അമ്പഴച്ചാലിൽ, അബീഷ് ഐസക് എന്നിവർ അറിയിച്ചു.
റാലിയിൽ അണിനിരക്കുന്ന മികച്ച സ്കൂളുകൾ, മികച്ച കുടുംബശ്രീ, മികച്ച സ്വയം സഹായ സംഘം, മികച്ച സ്ഥാപനം, വാഹനാലങ്കാരം, നിശ്ചല ദൃശ്യം എന്നിവയ്ക്ക് ട്രോഫിയും കാഷ് അവാർഡുകളും നൽകും. പഞ്ചായത്തിലെ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചവരെ ചടങ്ങിൽ ആദരിക്കും. രാവിലെ ഒൻപതിന് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ ദേശീയ പതാക ഉയർത്തും. 9.15 ന് മുരിക്കുംതൊട്ടി മോൺഫോർട്ട് സ്കൂളിൽ നിന്നുമാരംഭിക്കുന്ന വാഹന വിളംബര റാലി അജേഷ് മുകളേൽ ഫ്ലാഗ് ഓഫ് ചെയ്യും. 10ന് ഹോളി ക്യൂൻസ് ഗ്രൗണ്ടിൽനിന്നുമാരംഭിക്കുന്ന സ്വാതന്ത്ര്യദിന റാലി ജനറൽ സെക്രട്ടറി എം.എൻ. ഹരിക്കുട്ടൻ ഫ്ലാഗ് ഓഫ് ചെയ്യും. റാലി ടൗണിൽ സമാപിക്കുമ്പോൾ മോൺഫോർട്ട് സ്കൂൾ കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിക്കും. ദേവമാതാ പടിയിൽ തയാറാക്കിയ സ്റ്റേജിൽ നടക്കുന്ന സംസ്കാരിക സമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെയിസി ജോയി അധ്യക്ഷത വഹിക്കും.
പഞ്ചായത്ത് പ്രസിഡന്റ് എം. ഈശ്വരൻ ഉദ്ഘാടനം നിർവഹിക്കും. കുട്ടിക്കാനം മരിയൻ കോളജ് ഡീൻ ഡോ. സാംസൺ തോമസ് സ്വാതന്ത്ര്യദിന സന്ദേശം നൽകും.
വെള്ളത്തൂവൽ: വെള്ളത്തൂവൽ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംയുക്ത സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് വെള്ളത്തൂവലിൽ ഒരുക്കങ്ങൾ പൂർത്തിയായി. പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് ചെയർമാനും സെക്രട്ടറി പി. കെ. സതീഷ് കുമാർ കൺവീനറുമായി വിവിധ സബ് കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചു. റാലിക്കു ശേഷം വെള്ളത്തൂവൽ ടൗണിൽ ചേരുന്ന സ്വാതന്ത്ര്യദിന സമ്മേളനം എഫ്. രാജ എംഎൽഎ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിക്കും. കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ദിലീപ് കുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകും.
ത്രിതല പഞ്ചായത്ത് മെംബർമാർ വിവിധ രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ സംഘടനാ നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും. രാവിലെ 11ന് വെള്ളത്തൂവൽ പോലീസ് സ്റ്റേഷൻ ജംഗ്ഷനിൽനിന്ന് വിവിധ താള മേളങ്ങളുടെയും കാവടിയുടെയും അലങ്കരിച്ച വാഹനങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന റാലിയിൽ ഒന്നാം സമ്മാനാർഹമാകുന്ന വാർഡിന് എവർ റോളിംഗ് ട്രോഫിയും 10,001 രൂപ കാഷ് അവാർഡും രണ്ടാം സമ്മാനാർഹമാകുന്ന വാർഡിന് 751 രൂപ കാഷ് അവാർഡും നല്‍കും. പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ വിവിധ മത്സരങ്ങൾ നടക്കും.
വ്യാപാര സ്ഥാപന അലങ്കാരം, വാഹനങ്ങളുടെ അലങ്കാരം, നിശ്ചല ദൃശ്യങ്ങൾ എന്നീ മത്സരങ്ങളും സംഘടിപ്പിക്കുമെന്നു സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.
District News
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് മൈതാനത്ത് സംഘടിപ്പിക്കുന്ന 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഡ്രസ് റിഹേഴ്സല്‍ അരങ്ങേറി. പത്തനംതിട്ട ഡിഎച്ച്ക്യൂ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് പി. പി. സന്തോഷ് കുമാര്‍ നേതൃത്വം നല്കി. പോലീസ്, എക്സൈസ്, ഫയര്‍ ഫോഴ്സ്, ഫോറസ്റ്റ് എന്നീ വകുപ്പുകളും എസ്പിസി, എന്‍സിസി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, ജെആര്‍സി, ബാന്‍ഡ് ഉള്‍പ്പെടെ 21 പ്ലറ്റൂണ്‍ ഡ്രസ് റിഹേഴ്സലില്‍ അണിനിരന്നു.
പത്തനംതിട്ട ഡിഎച്ച്ക്യു ക്യാമ്പിലെ കെ. എൻ. ബിജുലാൽ പരേഡ് കമാന്‍ഡറും എസ്. സന്തോഷ് സെക്കന്‍ഡ് കമാന്‍ഡറുമാണ്.
അടൂര്‍ ഹോളി ഏഞ്ചല്‍സ് ഇഎം സ്കൂൾ, കിടങ്ങന്നൂര്‍ എസ് വിജിവി എച്ച്എഎസ്, പത്തനംതിട്ട ജവഹര്‍ നവോദയ വിദ്യാലയ എന്നീ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ സംസ്കാരിക പ്രകടനത്തിന്റെ റിഹേഴ്സല്‍ നടത്തി. പങ്കെടുത്തവര്‍ക്ക് പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തില്‍ ലഘുഭക്ഷണമൊരുക്കി.
District News
പുല്‍പ്പള്ളി: സ്വാതന്ത്ര്യ ദിനാഘോഷത്തോടെനുബന്ധിച്ചു പുല്‍പ്പള്ളി പഴശിരാജ കോളജ് ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ 14ന് രാവിലെ 10.30ന് പഴശിരാജ കോളജില്‍ ജില്ലയിലെ ഹയര്‍ വിദ്യാര്‍ഥികള്‍ക്കായി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം എന്ന വിഷയത്തില്‍ സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒരു സ്കൂളില്‍ നിന്നും രണ്ടുപേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം.
വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ശില്പവും സമ്മാനത്തുകയും നല്‍കും. ചരിത്രധ്യാപകനും ഗവേഷകനുമായ ഡോ. രാജേഷ് പാമ്പാടിയാണ് ക്വിസ് മാസ്റ്റര്‍. മത്സരാര്‍ഥികള്‍ 12ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9895110383.
District News
കാഞ്ഞിരപ്പള്ളി: രാജ്യത്തിന്റെ എൺപതാമത് സ്വാതന്ത്ര്യദിനാഘോഷം 14, 15 തീയതികളിൽ വിപുലമായ പരിപാടികളോടെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കും.
14ന് രാവിലെ10.30ന് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ചരിത്ര സെമിനാർ നടക്കും. പ്രഫ. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.എ. ഷെമീർ അധ്യക്ഷത വഹിക്കും. സെന്റ് ഡൊമിനിക്സ് കോളജ് പ്രിൻസിപ്പൽ ഡോ. ബിനോ പി. ജോസഫ് ഇന്ത്യ - ആശയവും രൂപീകരണവും എന്ന വിഷയത്തിൽ ക്ലാസ് നയിക്കും.
15ന് രാവിലെ എട്ടിന് ദേശീയ പതാക ഉയർത്തും. തുടർന്ന് പ്രതിജ്ഞയും ലഹരിക്കെതിരായ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് പി.എ. ഷെമീർ അറിയിച്ചു.
ക്വിറ്റ് ഇന്ത്യ ദിനവും ദേശീയ ആദിവാസ ദിനാഘോഷവും
പെരുവന്താനം: സെന്റ് ആന്റണീസ് കോളജിന്റെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനവും ദേശീയ ആദിവാസി ദിനാഘോഷവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ബോബി കെ. മാത്യു പ്രബന്ധം അവതരിപ്പിച്ചു. ഫാ. ജോയിസ് മൈലാടിയിൽ, നൈസ് ജോസ്, നാൻസി ഡിക്രൂസ്, അശ്വനി ജെയ്സി, എസ്. ഷാന്റിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.
District News
പാലക്കാട്: ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം 15ന് കോട്ടമൈതാനത്ത് വര്‍ണാഭമായ ചടങ്ങുകളോടെ ആഘോഷിക്കാന്‍ ജില്ലാ കളക്ടര്‍ കെ. സുധീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
മുപ്പതോളം പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. പോലീസ്, എക്സൈസ്, സ്റ്റുഡന്റ് പോലീസ്, എന്‍സിസി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, ജൂണിയര്‍ റെഡ്ക്രോസ് തുടങ്ങിയ വിഭാഗങ്ങളോടൊപ്പം സ്കൂളുകളില്‍ നിന്നുള്ള ബാന്‍ഡ് ട്രൂപ്പുകളുമുണ്ടാകും.
പരേഡ് പരിശീലനം 11, 12 ന് വൈകിട്ട് 3.30നും ഡ്രസ് റിഹേഴ്സല്‍ 13ന് രാവിലെ 7.30നും നടക്കും. പരേഡില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാസൗകര്യവും ലഘുഭക്ഷണം തുടങ്ങിയവ ഉറപ്പാക്കും. രാവിലെ ഒന്പതുമുതല് പൂര്‍ണമായും ഹരിതചട്ടം ഉറപ്പാക്കിയാണ് പരിപാടികള്‍ നടത്തുക. പ്ലാസ്റ്റിക്നിര്‍മിത ദേശീയപതാകകളുടെ ഉത്പാദനവും വിതരണവും വില്പനയും പ്രദര്‍ശനവും നിരോധിച്ചിട്ടുണ്ട്.
മൈതാനത്ത് ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കും. 750 പേര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ സജ്ജമാക്കും. ഗ്രൗണ്ടില്‍ വെള്ളക്കെട്ടുണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചു.
പരിശീലന സമയത്തും പരേഡ്ദിനത്തിലും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ആരോഗ്യസംഘത്തെ നിയോഗിക്കും. എല്ലാ ജീവനക്കാരും സ്വാതന്ത്ര ദിനാഘോഷത്തില്‍ പങ്കെടുക്കണമെന്നും പൊതുജനങ്ങൾക്കും പരിപാടികൾ നേരിട്ട് വീക്ഷിക്കാമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. എഡിഎം എ. അബ്ദുള്‍ ലത്തീഫ്, പാലക്കാട് ആര്‍ഡിഒ കെ. ദേവകി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
ചങ്ങനാശേരി: മേയ് 20 ചങ്ങനാശേരി അതിരൂപതാദിനമായി ആചരിക്കുന്നു. പ്രഥമവും പ്രധാനവുമായി ഇത് നമ്മുടെ നവീകരണത്തിന്റെ ദിനമാണ്. ദൈവിക പദ്ധതിയില്‍ വിശ്വാസികള്‍ക്ക് ഒരുമയോടെ പ്രവര്‍ത്തിക്കാനായി ജീവിതം നവീകരിക്കാന്‍ ലഭിക്കുന്ന വാര്ഷികദിനമാണിത്. ഭൂമിയുടെ ഉപ്പും ലോകത്തിനു വെളിച്ചവുമാകാനുള്ള വിളിയാണ് സഭയ്ക്കുള്ളത്. ഇതിനായുള്ള ആത്മനവീകരണ ആഹ്വാനമാണ് അതിരൂപത നല്‍കുന്നത്. തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയില്‍ ഇന്നു നടക്കുന്ന അതിരൂപതാദിനത്തിന് മുന്നോടിയായി ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നു.
നവീകരണം എപ്രകാരമായിരിക്കണം?
ഉറവിടങ്ങളിലേക്ക് തിരിഞ്ഞുനോക്കിയാകണം നവീകരണം നടത്തേണ്ടത്. 1887 മേയ് 20ന് ലെയോ പതിമൂന്നാമന്‍ പാപ്പ ക്വോദ് യാം പ്രിദം എന്ന തിരുവെഴുത്തിലൂടെ കോട്ടയം വികാരിയത്തായി അതിരൂപത സ്ഥാപിച്ചു. 139 വര്‍ഷത്തെ പ്രൗഢചരിത്രത്തില് പൂര്‍വികര്‍ ഏറെ പ്രതിബദ്ധതയോടെയാണ് ഈ വിളിക്കു പ്രത്യുത്തരം നല്‍കിയത്. ദൈവത്തോടു വിശ്വസ്തതയും സമൂഹത്തോട് പ്രതിബദ്ധതയുമുള്ള ഒരു ജനതയായിട്ടാണ് അവര്‍ നിലകൊണ്ടത്.
മുഖ്യ വിചിന്തന വിഷയം?
സീറോമലബാര്‍ സഭ സമുദായ ശക്തീകരണവര്‍ഷം ആചരിക്കുന്നതിനാല്‍ ഈ വര്‍ഷത്തെ അതിരൂപതാദിനത്തിന്റെ മുഖ്യചിന്തയും പ്രമേയവും ഇതേ വിഷയമാണ്. ചങ്ങനാശേരി അതിരൂപത സമൂഹത്തെ രൂപപ്പെടുത്തിയതിന്റെ ചരിത്രം ഓര്‍മിക്കാനും മുന്നോട്ടുള്ള കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ കണ്ടെത്താനും ഈ ദിനാചരണത്തിനു സാധിക്കും.
അതിരൂപതയുടെ കഴിഞ്ഞകാല ചരിത്രം?
അതിരൂപതയ്ക്ക് അഭിമാനകരമായ ചരിത്രവും പാരമ്പര്യവുമാണുള്ളത്. കുറവുകളും വീഴ്ചകളും ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ അതിനെയെല്ലാം അതിശയിക്കുന്ന അഭിമാനകരമായ മുന്നേറ്റമാണു വിവിധ മേഖലകളില്‍ നടത്തിയിട്ടുള്ളത്. വിശ്വാസചൈതന്യവും സഭാസ്നേഹവും അതിരൂപതയിലെ വിശ്വാസിസമൂഹത്തിന്റെ മുഖമുദ്രയാണ്. മാര്‍ത്തോമ്മാശ്ലീഹായില്‍നിന്നു കൈമാറി ലഭിച്ച വിശ്വാസം ഏറെ ത്യാഗത്തോടെയും കഠിനാധ്വാനത്തിലൂടെയും സംരക്ഷിച്ചു പോരുന്നു.
അതിരൂപതാ നേതൃത്വത്തിലുള്ള നൂറു വര്‍ഷം പിന്നിട്ട എസ്ബി കോളജ്, 75 വര്‍ഷം പിന്നിട്ട അസംപ്ഷന്‍ കോളജ്, തിരുവനന്തപുരം ലൂര്‍ദ്മാതാ ഉള്‍പ്പെടെ 11 കോളജുകള്‍, സെന്റ് ബര്‍ക്ക്മാന്‍സ് ഉള്‍പ്പെടെ നൂറിനടുത്ത് സ്കൂളുകള്‍ എന്നിവിടങ്ങളില്‍ എല്ലാ മതസ്ഥര്‍ക്കും വിദ്യാഭ്യാസം നല്കാന് കഴിഞ്ഞത് ചാരിതാര്‍ഥ്യജനകമാണ്. കലാപത്തിനിരയായ മണിപ്പുരില്‍നിന്നുള്ള 60 വിദ്യാര്‍ഥികള്‍ക്ക് തിരുവനന്തപുരം ലൂര്‍ദ് മാതാ കോളജില്‍ പഠിക്കാനുള്ള അവസരവും അതിരൂപതയ്ക്ക് നല്‍കാനായി.
അതിരൂപതയില്‍ നാം ഒരു കുടുംബമെന്നമുദ്രാവാക്യത്തെക്കുറിച്ച്?
ഭൂമിയുടെ ഉപ്പും ലോകത്തിന്റെ വെളിച്ചവുമാകാനുള്ള വിളിയിലുള്ളതാണ് കൂട്ടായ്മാജീവിതം. ക്രൈസ്തവരായ നമ്മള് ഭൂമിക്ക് ഉപ്പാകേണ്ടതും ലോകത്തിനു വെളിച്ചമാകേണ്ടതും കൂട്ടായ്മയില്‍ അധിഷ്ഠിതമായ ജീവിതത്തിലൂടെയാണ്. ഈ അവബോധത്തിലേക്കു കടന്നുവരാന്‍ അതിരൂപതദിനം സഹായിക്കും. കുടുംബത്തിലും ഇടവകയിലും അതിരൂപതയിലും കൂട്ടായ്മ പ്രതിഫലിക്കണം.
കൂട്ടായ്മയുടെ പ്രഭവകേന്ദ്രമായ പരിശുദ്ധ ത്രിത്വത്തിലേക്ക് നാം തിരിയേണ്ടതുണ്ട്. പരിശുദ്ധ ത്രിത്വത്തിന്റെ ചൈതന്യം പ്രായോഗികമാക്കിയ ആദിമ ക്രൈസ്തവസമൂഹത്തെ നാം മാതൃകയാക്കണം.
പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍?
പുതിയ കാലഘട്ടത്തില്‍ സഭ പുത്തന്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട് എന്ന യാഥാര്‍ഥ്യം കണക്കിലെടുക്കണം. വിശ്വാസത്തില്‍നിന്ന് വെളിച്ചവും ശക്തിയും സ്വീകരിച്ച് ഈ വെല്ലുവിളികളെ നേരിടണം.
കൂട്ടായ്മയുടെ സംസ്കാരത്തെക്കുറിച്ച്?
സ്നേഹസംസ്കാരം തളരുകയും മരണസംസ്കാരം വളരുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ട് സ്നേഹത്തിലും കൂട്ടായ്മയിലും അധിഷ്ഠിതമായ ഒരു സംസ്കാരം വളര്‍ത്തിയെടുക്കുക എന്നതാണ് നമ്മുടെ ദൗത്യം. ഈ സ്നേഹവിപ്ലവത്തിലൂടെയുള്ള നവീകരണം നമ്മില്‍ ഓരോരുത്തരിലുമാണ് ആരംഭിക്കേണ്ടത്.
അതിരൂപതാദിനത്തില്‍ പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികള്‍?
കുട്ടികളുടെയും യുവാക്കളുടെയും പ്രോത്സാഹനത്തിനുള്ള കാര്‍പ്- ആസ്പയര് പദ്ധതി
കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ കുട്ടികളെയും യുവജനങ്ങളെയും പ്രാപ്തരാക്കുക, ലക്ഷ്യബോധവും ജീവിതമൂല്യങ്ങളും പകരുക, ലഹരിവിപത്തില്‍നിന്നും രക്ഷിക്കുക, ജീവിതവിജയത്തിന് ഉതകുന്ന മികച്ച കരിയറുകള്‍ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ചങ്ങനാശേരി അതിരൂപത സമുദായ ശക്തീകരണ വര്‍ഷത്തില്‍ കാര്‍പ്- ആസ്പയര് പദ്ധതി ആവിഷ്കരിക്കും. ആദ്യവര്‍ഷം അതിരൂപതയുടെ വിവിധ സണ്‍ഡേ സ്കൂളുകളിലെ 2000 കുട്ടികള്‍ക്കായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ദളിത് കത്തോലിക്കര്‍ക്ക് വിദ്യാഭ്യാസപദ്ധതി
പ്ലസ്ടു പരീക്ഷയ്ക്ക് 80 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് ലഭിക്കുന്ന ദളിത് കത്തോലിക്കാ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് അതിരൂപതയുടെ തിരുവനന്തപുരം ലൂര്‍ദ്മാതാ കോളജില്‍ സൗജന്യമായി എന്‍ജിനിയറിംഗ്, ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകള്‍ പഠിക്കാനുള്ള ക്രമീകരണം ആരംഭിക്കുന്നു.
.ഭിന്നശേഷിക്കാരായ മുതിര്‍ന്ന കുട്ടികളുടെ പുനരധിവാസത്തിന് പദ്ധതി
സമൂഹമാധ്യമങ്ങളെക്കുറിച്ച്?
മനുഷ്യനെ ഏറ്റവുമധികം സ്വാധീനിക്കുന്നത് മാധ്യമങ്ങളാണ്. മാധ്യമങ്ങളുടെ അതിപ്രസരത്തില്‍ ഏതാണു ശരി, ഏതാണു തെറ്റ് എന്ന കണ്ടെത്തല്‍ ദുഷ്കരമാണ്. എഐയുടെ ഈ കാലഘട്ടത്തില്‍ സത്യം തിരിച്ചറിയല്‍ കൂടുതല്‍ പ്രയാസകരമായി മാറുന്നു. ഡീപ്പ് ഫേയ്ക്കുകളുടെ ലോകത്ത് സത്യം കണ്ടെത്താനുള്ള സ്വയംബോധ്യം നാം നേടണം.
മാധ്യമങ്ങള്‍ മൂല്യാധിഷ്ഠിതമാകേണ്ടത് സാമൂഹികസുസ്ഥിതിക്ക് അനിവാര്യമാണ്. മൂല്യാധിഷ്ഠിത മാധ്യമപ്രവര്ത്തിലേക്ക് ചുവടുവയ്ക്കാന്‍ കൂടുതല്‍ യുവജനങ്ങള്‍ സജ്ജരാകണം. എഐയുടെ വളര്‍ച്ചയുടെ ഈ കാലഘട്ടത്തില്‍ അതിനനുസരിച്ചുള്ള കാര്യങ്ങളും നാം അവലംബിക്കേണ്ടതുണ്ട്